Swatchatha Seva Campaign 2026

അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍റെ Ek Din, Ek Ghanta, Ek Saath പ്രവർത്തനത്തിന്‍റെ ഭാഗമായി ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 8 മണിക്ക് നഗരസഭ പുതിയ മാർക്കറ്റിൽ Depaul Institute of Science and Technology കോളേജിലെ NSS വിദ്യാർത്ഥികളുടെ സഹകരണത്തോടെ നഗരസഭ കൗൺസിലർമാരും ആരോഗ്യ വിഭാഗം ജീവനക്കാരും ശുചീകരണ തൊഴിലാളികളും ചേർന്ന് നടത്തിയ ക്ലീനിങ് ഡ്രൈവ് ചെയർപേഴ്സൺ ശ്രീമതി. റീത്ത പോൾ ഉദ്ഘാടനം ചെയ്തു.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്‌സി ജോയ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി കൃഷ്ണൻകുട്ടി, എൽ ഡി എഫ് പാർലമെന്‍റെറി പാർട്ടി ലീഡർ ആയ ടി വൈ ഏലിയാസ്, ബി ജെ പി പാർലമെന്‍റെറി പാർട്ടി ലീഡർ ആയ കെ എസ് സുപ്രിയ, കൗൺസിലർമാരായ സാജൻ വർക്കി, പ്രസന്നദാസൻ, ഷീന മനോജ്‌, ജയൻ കെ ഡി, ടിന്‍റ്റു വിപിൻ, കെ ആർ സുബ്രൻ,ഡെൻസി ടോണി, ജാൻസി അരീക്കൽ, കെ കെ ഷെറിൻ, ബിജു പൗലോസ്, അഡ്വക്കേറ്റ് സാജി ജോസഫ്, ഷൈബി മാർട്ടിൻ,സിജി പോൾ, ക്ലീൻ സിറ്റി മാനേജർ അനിൽ ആർ, സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബൈജു എസ്, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സിനി ആർ, Depaul കോളേജ് NSS കോർഡിനേറ്റർ ഷമീർ, അനീഷ് എന്നിവർ നേതൃത്വം നൽകി.