കേരളോത്സവം 2026
നവംബർ 08 മുതൽ 21 വരെ
പ്രിയരേ,
കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമവേദി എന്ന നിലയിൽ ജനശ്രദ്ധയാർജിച്ച 'കേരളോത്സവം' കൂടുതൽ മികവോടെ ഈ വർഷവും നടപ്പിലാക്കുവാൻ അങ്കമാലി നഗരസഭ തീരുമാനിച്ചിരിക്കുന്നു.
2026 നവംബർ 08 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തുന്ന കേരളോത്സവം 2026 നഗരസഭാ പരിധിയിലെ യുവതയുടെ കലാ-കായിക-സാംസ്കാരിക മികവിന്റെ നേർക്കാഴ്ചയായി രൂപപ്പെടുത്തുവാൻ എല്ലാ പ്രദേശവാസികളുടേയും സഹകരണവും യുവജനങ്ങളുടെ പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരളോത്സവ വേദിയിലേക്ക് ഏവർക്കും സ്വാഗതം.
റീത്താ പോൾ ജയന്തകുമാർ എ.പി.
നഗരസഭ ചെയർപേഴ്സൺ നഗരസഭ സെക്രട്ടറി
കേരളോത്സവം 2026-ന്റെ ഉദ്ഘാടനച്ചടങ്ങ് 2026 നവംബർ 8-ന് രാവിലെ 9.00 മണിക്ക് സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അങ്കമാലി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി റീത്താ പോൾ നിർവഹിക്കുന്നതാണ്.