1950-ല്‍ അങ്കമാലി വില്ലേജ് യൂണിയന്‍ നിലവില്‍ വന്നു. തുടര്‍ന്ന് 1952 മെയ് മാസത്തില്‍ പഞ്ചായത്ത് സമിതി രൂപീകരിക്കപ്പെട്ടു.1978 ഏപ്രില്‍ മാസത്തിലാണ് അങ്കമാലി മുനിസിപ്പാലിറ്റി രൂപം കൊളളുന്നത്. 1980-ല്‍ തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ കൌണ്‍സില്‍ അധികാരത്തില്‍ വരികയും ചെയ്തു. 

ഭൂപ്രകൃതി അനുസരിച്ച് ചെറിയ കുന്നുകളോടുകൂടിയ ഉയര്‍ന്ന സമതല പ്രദേശമാണ് അങ്കമാലി. അങ്കമാലി വില്ലേജിലെ വേങ്ങൂര്‍ , കരപ്പറമ്പ്,  നായത്തോട്,  ചെമ്പമ്പൂര്‍ ,  പീച്ചാനികാട്,  മങ്ങാട്ടുകര,  കോതകുളങ്ങര, അങ്കമാലി എന്നീ എട്ടുകരകള്‍ ചേര്‍ന്ന പ്രദേശമാണ് അങ്കമാലി മുനിസിപ്പാലിറ്റി. വേങ്ങൂര്‍ ഭഗവതി ക്ഷേത്രം, കിടങ്ങൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോതമംഗലം ശ്രീകൃഷ്ണ ക്ഷേത്രം, വെമ്പിയം ശിവ ക്ഷേത്രം, അങ്ങാടിപറമ്പ് പടുപുഴയിലെ ക്ഷേത്രങ്ങള്‍ തുടങ്ങി ഹൈന്ദവ ദേവാലയങ്ങളും സെന്റ് ജോര്‍ജ്ജ് ഫെറോനാ ചര്‍ച്ച്, സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് തുടങ്ങി നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്. കോടനാട് ആനക്കൊട്ടില്‍ , ആഴം കുറഞ്ഞ് വിസ്തൃതമായ ഇവിടുത്തെ പുഴയോരം എന്നിവയാണ് അങ്കമാലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ . അങ്കമാലിയില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറുകളും മറ്റും നിര്‍മ്മിച്ചു കൊടുക്കുന്ന ടെല്‍ക്ക് (ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരളാ ലിമിറ്റഡ്) വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സ്ഥാപനമാണ്.

 

അതിരുകള്‍

വടക്ക് കറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് കാലടി, തുറവൂര്‍ പഞ്ചായത്തുകള്‍ , തെക്ക് നെടുമ്പാശ്ശേരി,ശ്രീമൂലനഗരം കാഞ്ഞൂര്‍ പഞ്ചായത്തുകള്‍ , പടിഞ്ഞാറ് നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തുകള്‍ എന്നിവയാണ് നഗരസഭയുടെ അതിരുകള്‍ . 

 

 

 പൊതുവിവരങ്ങള്‍


 ജില്ല                                            : എറണാകുളം 
വിസ്തീര്‍ണ്ണം                           : 20.40 ച.കി.മി
കോഡ്                                        : M070300  
വാര്‍ഡുകളുടെ എണ്ണം           : 31
ജനസംഖ്യ                                  : 33391
പുരുഷന്മാര്‍‍                             : 16449
സ്ത്രീകള്‍‍                                   : 16892