Swatchatha Seva 2026

              സ്വച്ഛതാ ഹി സേവാ 2026

 

അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിന്റെയും, നമസ്തേ (NAMASTE – National Action for Mechanised Sanitation Ecosystem) സ്കീമിന്റെയും  ഭാഗമായി ശുചീകരണ തൊഴിലാളികൾക്കും, ഹരിതകർമസേന അംഗങ്ങൾക്കും “Safai Mitra Safety and Dignity Camp” 2026 സെപ്റ്റംബർ 30 ബുധനാഴ്ച്ച രാവിലെ 8:30 ന് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ ശ്രീമതി. റീത്തപോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ ശ്രീ. വിൽ‌സൺ മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലക്‌സി ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. വർഗീസ് വെമ്പിളിയത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാസ്റ്റിൻ ഡി പാറക്കൽ, എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ശ്രീ. ടി. വൈ എലിയാസ്, ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ ശ്രീമതി. കെ എസ് സുപ്രിയ, കൗൺസിലർമാരായ കെ. ഡി. ജയൻ, ടിന്റു വിപിൻ, ഗ്രേസി ദേവസി, ഡെൻസി ടോണി, ദീപ ജയകുമാർ, സാജൻ വർക്കി എന്നിവർ പ്രസംഗിച്ചു. കൗൺസിലേഴ്‌സും നഗരസഭ ജീവനക്കാരും സന്നിഹിതരായിരുന്നു.

പരിപാടിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ x-ray അടക്കം സജീകരിച്ചുകൊണ്ടുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ശുചീകരണ തൊഴിലാളികൾക്കും, ഹരിതകർമസേന അംഗങ്ങൾക്കും വാട്ടർ ബോട്ടിൽ വിതരണം, ആയുഷ്മാൻ കാർഡ്, നമസ്‌തെ ഐ ഡി കാർഡ് വിതരണം എന്നിവ നടത്തി. ഹരിതകർമസേന സർവീസ് പെർസെന്റജ്  100 ശതമാനം കൈവരിച്ച വാർഡുകളിലെ ഹരിതകർമസേന അംഗങ്ങളെയും, കൗൺസിലേഴ്‌സിനെയും പ്രത്യേകം ആദരിച്ചു.

സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ തുടർപ്രവർത്തനമായി ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 8.30ന് നഗരസഭ പുതിയ മാർക്കറ്റിൽ Depaul Institute of Science and Technology കോളേജിലെ NSS വിദ്യാർത്ഥികളുടെ സഹകരണത്തോടെ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കാനും തീരുമാനിച്ചു.