| Swatchatha Seva Campaign 2026 | അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ Ek Din, Ek Ghanta, Ek Saath പ്രവർത്തനത്തിന്റെ ഭാഗമായി ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 8 മണിക്ക് നഗരസഭ പുതിയ മാർക്കറ്റിൽ Depaul Institute of Science and Technology കോളേജിലെ NSS വിദ്യാർത്ഥികളുടെ സഹകരണത്തോടെ നഗരസഭ കൗൺസിലർമാരും ആരോഗ്യ വിഭാഗം ജീവനക്കാരും ശുചീകരണ തൊഴിലാളികളും ചേർന്ന് നടത്തിയ ക്ലീനിങ് ഡ്രൈവ് ചെയർപേഴ്സൺ ശ്രീമതി. റീത്ത പോൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്സി ജോയ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി കൃഷ്ണൻകുട്ടി, എൽ ഡി എഫ് പാർലമെന്റെറി പാർട്ടി ലീഡർ ആയ ടി വൈ ഏലിയാസ്, ബി ജെ പി പാർലമെന്റെറി പാർട്ടി ലീഡർ ആയ കെ എസ് സുപ്രിയ, കൗൺസിലർമാരായ സാജൻ വർക്കി, പ്രസന്നദാസൻ, ഷീന മനോജ്, ജയൻ കെ ഡി, ടിന്റ്റു വിപിൻ, കെ ആർ സുബ്രൻ,ഡെൻസി ടോണി, ജാൻസി അരീക്കൽ, കെ കെ ഷെറിൻ, ബിജു പൗലോസ്, അഡ്വക്കേറ്റ് സാജി ജോസഫ്, ഷൈബി മാർട്ടിൻ,സിജി പോൾ, ക്ലീൻ സിറ്റി മാനേജർ അനിൽ ആർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിനി ആർ, Depaul കോളേജ് NSS കോർഡിനേറ്റർ ഷമീർ, അനീഷ് എന്നിവർ നേതൃത്വം നൽകി. |
|
| Swatchatha Seva 2026 | അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിന്റെയും, നമസ്തേ (NAMASTE – National Action for Mechanised Sanitation Ecosystem) സ്കീമിന്റെയും ഭാഗമായി ശുചീകരണ തൊഴിലാളികൾക്കും, ഹരിതകർമസേന അംഗങ്ങൾക്കും “Safai Mitra Safety and Dignity Camp” 2026 സെപ്റ്റംബർ 30 ബുധനാഴ്ച്ച രാവിലെ 8:30 ന് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. റീത്തപോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ ശ്രീ. വിൽസൺ മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലക്സി ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. വർഗീസ് വെമ്പിളിയത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാസ്റ്റിൻ ഡി പാറക്കൽ, എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ശ്രീ. ടി. വൈ എലിയാസ്, ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ ശ്രീമതി. കെ എസ് സുപ്രിയ, കൗൺസിലർമാരായ കെ. ഡി. ജയൻ, ടിന്റു വിപിൻ, ഗ്രേസി ദേവസി, ഡെൻസി ടോണി, ദീപ ജയകുമാർ, സാജൻ വർക്കി എന്നിവർ പ്രസംഗിച്ചു. കൗൺസിലേഴ്സും നഗരസഭ ജീവനക്കാരും സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ x-ray അടക്കം സജീകരിച്ചുകൊണ്ടുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ശുചീകരണ തൊഴിലാളികൾക്കും, ഹരിതകർമസേന അംഗങ്ങൾക്കും വാട്ടർ ബോട്ടിൽ വിതരണം, ആയുഷ്മാൻ കാർഡ്, നമസ്തെ ഐ ഡി കാർഡ് വിതരണം എന്നിവ നടത്തി. ഹരിതകർമസേന സർവീസ് പെർസെന്റജ് 100 ശതമാനം കൈവരിച്ച വാർഡുകളിലെ ഹരിതകർമസേന അംഗങ്ങളെയും, കൗൺസിലേഴ്സിനെയും പ്രത്യേകം ആദരിച്ചു. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ തുടർപ്രവർത്തനമായി ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 8.30ന് നഗരസഭ പുതിയ മാർക്കറ്റിൽ Depaul Institute of Science and Technology കോളേജിലെ NSS വിദ്യാർത്ഥികളുടെ സഹകരണത്തോടെ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കാനും തീരുമാനിച്ചു. |
|
| മാസ്റ്റര്‍ പ്ലാന്‍ | മാസ്റ്റര്‍ പ്ലാന്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ ക്ലിക്ക് ചെയ്യുക
https://drive.google.com/file/d/1hIEXjjIuUAuA2dmNjMlxniAxJQAnceWM/view?usp=drive_link
|
|
| അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി |
|
|
| വായിക്കാം വളരാം 2026 |
|
|
| പച്ചത്തുരുത്ത് |
|